തൊഴിലാളികൾ ധര്‍ണ നടത്തി
1545518
Saturday, April 26, 2025 1:51 AM IST
മയിലാട്ടി: ഉദുമ സ്പിന്നിംഗ് മില്ലില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുക, പിഎഫ് കുടിശിക അടവാക്കുക, മില്‍ കാഷ്യർ, ഗേറ്റ് കാഷ്യര്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദുമ ടെക്സ്റ്റൈല്‍ മില്‍സ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) മില്‍ പരിസരത്ത് ധര്‍ണ നടത്തി.
സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. പി.വി.രാജേന്ദ്രന് അധ്യക്ഷതവഹിച്ചു.
പി.മണി മോഹന്‍, തെരുവത്ത് നാരായണന്, മനോജ്, എം.വി.സതീഷ്, ഷീജ എന്നിവര്‍ പ്രസംഗിച്ചു.