ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് സമ്മേളനം
1545519
Saturday, April 26, 2025 1:51 AM IST
കാഞ്ഞങ്ങാട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ 14 മുഖ്യാധ്യാപകര്ക്ക് ഹൊസ്ദുര്‍ഗ് ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് നല്കി.
രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന് ഉദ്ഘാടനം ചെയ്തു.
ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ്, കെ. അനില്‍കുമാര്‍, ഗോപിനാഥന് പുറവങ്കര, സി. മുരളീധരന്, പുഷ്പ വിന്‍സെന്റ്, എന്‍.വി. രാജന്, ശാന്ത മുള്ളിക്കോല്‍, കെ. ശോഭന, കെ.പി. രേഖ, എം.വി. അജിത, ബി. അംബിക, പി. നളിനി, ടി.വി. പ്രേമ, ബിന്ദു, ശേഭന കൊഴുമ്മല്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഹൊസ്ദുര്‍ഗ് ബിപിസി കെ.വി. രാജേഷ്, സീനിയര്‍ സൂപ്രണ്ട് പി. ജയശ്രീ, കെ. അജിത, ടി. സതീഷ് ബാബു, എന്‍.കെ.ബാബു എന്നിവര്‍ സംസാരിച്ചു.
ഹെഡ്മാസ്റ്റഴ്സ് ഫോറം കണ്‍വീനര്‍ കെ.വി. രാജീവന് സ്വാഗതവും പി.കെ. ബിജു നന്ദിയും പറഞ്ഞു.