10 കിലോ കഞ്ചാവ് കടത്ത്: പ്രതികള്‍ക്ക് തടവും പിഴയും
1545200
Friday, April 25, 2025 1:53 AM IST
കാസര്‍ഗോഡ്:കാറില്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ രണ്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.
തളങ്കര ബാങ്കോട് സ്വദേശി ബി.എ.ഷംസുദ്ദീന് (46), കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കെ. നൗഷാദ് (47) എന്നിവരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി അധികതടവ് അനുഭവിക്കണം.
2020 ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് 12.30ഓടെ നീലേശ്വരം- പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപമാണ് അന്നത്തെ നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി. മഹേഷ് ഇവരെ പിടികൂടിയത്.
തുടര്‍ന്ന് അന്വേഷണം നടത്തിയത് ചന്തേര ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. നാരായണനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ നീലേശ്വരം ഇന്‍സ്പെക്ടര്‍ പി. സുനില്‍കുമാറുമാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ ജി. ചന്ദ്രമോഹന്, അഡ്വ. ചിത്രകല എന്നിവര്‍ ഹാജാരായി.