പ്രകാശ് എസ്റ്റേറ്റ്: സിപിഎം അവകാശവാദത്തിനെതിരേ സിപിഐ
1545204
Friday, April 25, 2025 1:53 AM IST
വെള്ളരിക്കുണ്ട്: പ്രകാശ് എസ്റ്റേറ്റിൽ നിന്നും സഥലം വാങ്ങി നിയമകുരുക്കിൽപ്പെട്ട് ദുരിതത്തിലായ 154 കർഷകർക്ക് കൈവശരേഖ ലഭിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎം നേതാക്കളാണെന്ന സിപിഎം മുഖപത്രത്തിലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവും ലാൻഡ് ബോർഡ് അംഗവുമായ കെ.എസ്.കുര്യാക്കോസ്, ബളാൽ മണ്ഡലം സെക്രട്ടറി എൻ.പുഷ്പരാജൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശപ്രകാരം കെ.എസ്.കുര്യാക്കോസ് വിഷയം മന്ത്രി കെ.രാജന്റെ ശ്രദ്ധയിപ്പെടുത്തുകയും മന്ത്രി ഇടപെട്ട് ലാൻഡ് ബോർഡ് ചെയർമാന് കർഷകകരിൽ നിന്നും അപേക്ഷവാങ്ങി നല്കി തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരം ലാൻഡ് ബോർഡ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി.
ലാന്റ്ബോർഡ് ഉദ്യോഗസ്ഥരുടെയും റവന്യു അധികൃതരുടെയും കൂട്ടായ ശ്രമഫലമായാണ് 21ന് മന്ത്രി രാജൻ കർഷകർക്ക് കൈവശാവകാശരേഖ വിതരണം ചെയ്തത്.
എന്നാൽ ഈവിഷയത്തിൽ യാതോരുവിധ ഇടപെടലും നടത്താത്ത നേതാക്കളുടെ ഫോട്ടോ വെച്ച് വാർത്ത നൽകിയത് നീതിക്ക് നിരക്കാത്തതാണെന്ന് സിപിഐനേതാക്കൾ ആരോപിച്ചു.