ഹോസ്ദുർഗ് കോടതി കെട്ടിടത്തിനു മുകളിൽ മരം വീണു
1546017
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് മരം വീണു. കോടതിക്ക് പിന്നിലുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു സമീപത്തെ മരമാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ വേനൽമഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ കടപുഴകി വീണത്. കോടതിയിലെ ഫയലുകൾ സൂക്ഷിക്കുന്ന മുറിയുടെ മേൽക്കൂരയിലെ ഓടുകൾ തകർന്നു. മുറിക്കകത്ത് ജീവനക്കാരാരും ഇല്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.