കാ​സ​ർ​ഗോ​ഡ്: പോ​ലീ​സി​ന്‍റെ ല​ഹ​രി​മ​രു​ന്നു​വേ​ട്ട​യു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ചൗ​ക്കി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 5.13 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. അ​ടു​ക്ക​ത്തു​വ​യ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​റൈ​ദ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ടൗ​ൺ എ​സ്ഐ എ​ൻ.​അ​ൻ​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.