ഫാൻ തലയിൽവീണ് കോടതി ജീവനക്കാരിക്ക് പരിക്ക്
1546026
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: കോടതിമുറിയിലെ ഫാൻ ഇളകി തലയിൽ വീണ് ജീവനക്കാരിക്ക് പരിക്കേറ്റു. ഹോസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) യിലെ ഓഫീസ് അറ്റൻഡന്റ് പിലിക്കോട് കോതോളി സ്വദേശിനി കെ.വി.രമ്യ(39)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ കാഞ്ഞങ്ങാട് ഗവ. അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയിൽ മൂന്ന് തുന്നിക്കെട്ടുകൾ വേണ്ടിവന്നു. ഇന്നലെ രാവിലെ 10 മണിയോടെ ഓഫീസിലെത്തി ഫാൻ ഓൺചെയ്ത് സീറ്റിലിരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. അടുത്തിടെ പുതുതായി സ്ഥാപിച്ച ഫാനാണ് ഇളകിവീണത്.