മനോനില തെറ്റിയെത്തിയ യുവാവിനെ വീട്ടിൽ തിരികെയെത്തിച്ച് സ്നേഹാലയം
1546027
Sunday, April 27, 2025 7:29 AM IST
അമ്പലത്തറ: മനോനില കൈവിട്ടതിനെ തുടർന്ന് വഴിതെറ്റി കാഞ്ഞങ്ങാട്ടെത്തിയ കർണാടക സ്വദേശിയായ യുവാവിനെ സാധാരണനിലാക്കി സ്വന്തം വീട്ടിൽ തിരികെയെത്തിച്ച് അമ്പലത്തറ സ്നേഹാലയം പ്രവർത്തകർ. ധാർവാർ സ്വദേശിയായ ഹബീബ് ഖാനെ (33)യാണ് ബന്ധുക്കൾക്കൊപ്പം തിരികെ അയച്ചത്.
കഴിഞ്ഞ മാർച്ച് 25 നാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പ്രദീപന്റെ നേതൃത്വത്തിൽ ഹബീബിനെ സ് നേഹാലയത്തിലെത്തിച്ചത്. ഒരാഴ്ചത്തെ പരിചരണത്തിനു ശേഷം സാധാരണനിലയിലേക്ക് മടങ്ങാൻ തുടങ്ങിയ ഹബീബ് വീട്ടുകാരുടെ ഫോൺ നമ്പർ ഓർത്തെടുക്കുകയായിരുന്നു. തുടർന്ന് സ് നേഹാലയത്തിൽ നിന്ന് കുടുംബത്തെ ബന്ധപ്പെട്ടും.
ഇന്നലെയാണ് ബന്ധുകളായ സയിദ് അലിയും ഇംതിയാസും സ്നേഹാലയത്തിലെത്തി ഹബീബിനെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുപോയത്. അമിത മദ്യപാനം മൂലമാണ് ഹബീബിന്റെ മാനസികനില തകരാറിലായതെന്ന് കുടുംബാഗങ്ങൾ പറഞ്ഞു. പ്രായാധികയമുള്ള മാതാവുൾപ്പെടെയുള്ള കുടുംബം പലയിടങ്ങളിലും ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.