കുടുംബശ്രീ ഫുഡ് ഫെസ്റ്റിന് തുടക്കമായി
1514266
Saturday, February 15, 2025 1:51 AM IST
കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്, കാഞ്ഞങ്ങാട് നഗരസഭ, നബാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിന് ആലാമിപള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.അഹമ്മദലി അധ്യക്ഷതവഹിച്ചു.
നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജര്‍ കെ.എസ്.ഷാരോണ്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശോഭ, എസ്.പ്രീത, നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല, സ്ഥിരംസമിതി അധ്യക്ഷരായ കെ.ലത, കെ.പ്രഭാവതി, കെ.വി.സരസ്വതി, കെ.അനീശന്‍, നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ സൂര്യ ജാനകി, സിറ്റി മിഷന് മാനേജര്‍ ബിനീഷ് ജോയ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.പി.ആതിര എന്നിവര്‍ സംസാരിച്ചു.
അസി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡി ഹരിദാസ് സ്വാഗതവും നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.സുജിനി നന്ദിയും പറഞ്ഞു. കാസര്‍ഗോഡന്‍ തനത് വിഭവങ്ങള്‍, അട്ടപ്പാടി ഗോത്രരുചിയായ വനസുന്ദരി, വിവിധ തരം ജ്യൂസുകള്‍, വ്യത്യസ്തമായ എണ്ണപ്പലഹാരങ്ങള്‍ എന്നിവ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാകും. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റ് 20നു സമാപിക്കും.