വനിതാദിനാഘോഷം
1532094
Wednesday, March 12, 2025 1:22 AM IST
കാഞ്ഞങ്ങാട്: ആയുഷ് ഹോമിയോ വകുപ്പ്, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, സീതാലയം കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ വനിതാദിനാഘോഷവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി. അമ്പിളി അധ്യക്ഷത വഹിച്ചു.
ഹോമിയോപ്പതി ഡിഎംഒ ഡോ. എ.കെ. രേഷ്മ മുഖ്യാതിഥിയായി. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ.വി. സരസ്വതി, കെ. പ്രഭാവതി, കൗണ്‍സിലര്‍ ശോഭ, സീതാലയം കാസര്‍ഗോഡ് കണ്‍വീനര്‍ ഡോ. എം.എ. നിജാബീവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു തുരുത്തിവയലില് എന്നിവര്‍ പ്രസംഗിച്ചു. എല്‍സി ജോര്‍ജ്, എം.സി. ഷഫീന എന്നിവര്‍ ക്ലാസെടുത്തു.