100 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ച് കാഞ്ഞങ്ങാട് നഗരസഭ
1532090
Wednesday, March 12, 2025 1:22 AM IST
കാഞ്ഞങ്ങാട്: മാലിന്യമുക്ത നവകേരളം നാലാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ നഗരത്തിലെ വിവിധ ഇടങ്ങളിലായി 100 ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു 43 വാര്‍ഡുകളിലും ബോട്ടില്‍ സ്ഥാപിക്കുന്നതിന് പുറമേയാണ് കാഞ്ഞങ്ങാട്ടെ പ്രധാന കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.
ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, ക്ലീന്‍ കേരള സിറ്റി മാനേജര്‍ ഷൈന്‍ പി. ജോസ്, കെ. പ്രഭാവതി, കെ. അനീശന്‍, പി. അഹമ്മദലി, കൗണ്‍സിലര്‍മാരായ പള്ളിക്കെ രാധാകൃഷ്ണന്, ടി. ബാലകൃഷ്ണന്, രവീന്ദ്രന് പുതുക്കൈ, സി. രവീന്ദ്രന്, കെ. ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.