കുട്ടികൾ കുറയുന്നതിന്റെ പേരിൽ ബാച്ചുകൾ നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എച്ച്എസ്എസ്ടിഎ
1531382
Sunday, March 9, 2025 7:49 AM IST
നീലേശ്വരം: കുട്ടികൾ കുറയുന്നതിന്റെ പേരിൽ ഹയർ സെക്കൻഡറി ബാച്ചുകൾ നിർത്തലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.പി. അനിൽ മുഖ്യാതിഥിയായി. യാത്രയയപ്പ് മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ടിന് മേലുള്ള ചർച്ചകൾക്ക് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.പി. അഭിരാം നേതൃത്വം നല്കി.
ജില്ലാ പ്രസിഡന്റ് പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫോറം കൺവീനർ എം.കെ. ദീപ, വനിതാ ഫോറം കൺവീനർ ടി.കെ. വസന്തകുമാരി, കെ. ഹരിപ്രസാദ്, വി.കെ. പ്രിയ, എസ്.എം. ശ്രീപതി, ജില്ലാ സെക്രട്ടറി സോജി ചാക്കോ, ട്രഷറർ എം. രവി എന്നിവർ പ്രസംഗിച്ചു.