സെന്റ് പയസ് ടെൻത് കോളജിനെ ഹരിത കലാലയമായി പ്രഖ്യാപിച്ചു
1532389
Thursday, March 13, 2025 12:49 AM IST
രാജപുരം: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളജിനെ ഹരിതകലാലയമായി പ്രഖ്യാപിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ കോളജ് കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ഹരിത കലാലയ പ്രഖ്യാപനം നടത്തിയത്. കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ പ്രഖ്യാപനം നടത്തി.
ഹരിത കേരള മിഷൻ കാസർഗോഡ് കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, ഹരിതകേരള മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ കെ.കെ.രാഘവൻ, എ.കെ.രാജേന്ദ്രൻ, എൻ.എ.അനുശ്രീ,ഡോ.അഖിൽ തോമസ്, ഡോ. പി.ജെ.മോനിഷ, ഡോ.ഇ.പാർവതി, അതുല്യ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.