സ്പോര്‍ട്സ് കിറ്റ് നല്കി
1531840
Tuesday, March 11, 2025 2:04 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുലക്ഷം രൂപ ചെലവഴിച്ച് 23 പൊതുവിദ്യാലയങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്കി. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.പ്രഭാവതി അധ്യക്ഷതവഹിച്ചു.
വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ കെ.ലത, കെ.വി.സരസ്വതി, കെ.അനീശന്‍, കൗണ്‍സിലര്‍മാരായ പി.വി.മോഹനന്, കെ.കെ.ബാബു, പള്ളിക്കൈ രാധാകൃഷ്ണന്, സി.രവീന്ദ്രന്, ടി.ബാലകൃഷ്ണന്, സി.എച്ച്.സുബൈദ, എം.ശോഭന എന്നിവര്‍ സംബന്ധിച്ചു. എംഇസി സെക്രട്ടറി ഉഷ വടക്കുമ്പത്ത് സ്വാഗതവും നിര്‍വഹണ ഉദ്യോഗസ്ഥന് ഡോ.എ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.