ഫിയസ്റ്റ പരപ്പ ഫെസ്റ്റ്: ടിക്കറ്റ് വില്പന ഉദ്ഘാടനവും പന്തൽകാൽ നാട്ടലും
1531497
Monday, March 10, 2025 12:53 AM IST
പരപ്പ:ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ഫാമിലി ടിക്കറ്റ് വില്പന ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് നിർവഹിച്ചു. പരപ്പയിലെ ജനകീയ ആയുർവേദ ഡോക്ടർ പി. ആർ. പ്രവീൺകുമാർ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ചെയർമാൻ വി.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കെവിവിഇഎസ് ജില്ലാ സെക്രട്ടറി ദാമോദരൻ കുറ്റിക്കോൽ, പരപ്പ യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ, പ്രചരണ കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ, എം.പി.സലിം എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് സാമ്പത്തിക സബ് കമ്മിറ്റി കൺവീനർ പി.ഗിരീഷ് സ്വാഗതം പറഞ്ഞു .
പന്തൽകാൽനാട്ട് കർമം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിർവഹിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷ രാജു, വിനോദ് പന്നിത്തടം, സി.വി.മന്മഥൻ, രമണി രവി, അമൽ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ സി.രതീഷ് സ്വാഗതം പറഞ്ഞു .
എൻപി ഹാളിൽ നടന്ന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.എച്ച്.അബ്ദുൾ നാസർ, എ.ആർ.വിജയകുമാർ, രമണി ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എ.ആർ.രാജു സ്വാഗതം പറഞ്ഞു.