പാലിയേറ്റീവ് കുടുംബസംഗമം
1532393
Thursday, March 13, 2025 12:49 AM IST
ചീർക്കയം: വെസ്റ്റ് എളേരി പഞ്ചായത്തുതല പാലിയേറ്റീവ് കുടുംബസംഗമം ചീർക്കയം സുബ്രമണ്യം കോവിൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ.തങ്കച്ചൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.അലോക് ബി.രാജ്, ഡോ.സൂര്യ രാഘവൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു മുരളീധരൻ, ശാന്തികൃപ, മോളിക്കുട്ടി പോൾ, ടി.എ.ജയിംസ്, സി.പി.സുരേശൻ, പഞ്ചായത്ത് സെക്രട്ടറി ആർ.രഞ്ജിത് എന്നിവർ പ്രസംഗിച്ചു.