പനത്തടി ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കമായി
1532386
Thursday, March 13, 2025 12:49 AM IST
കോളിച്ചാൽ: പനത്തടി സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും സാൻജോസ് തീർത്ഥാടനവും ആരംഭിച്ചു. ഇടവക വികാരി റവ.ഡോ.ജോസഫ് വാരണത്ത് കൊടിയേറ്റി. തുടർന്നു നടന്ന തിരുക്കർമങ്ങൾക്ക് ഫവ. ഡോ.ജോൺസൺ അന്ത്യാംകുളം നേതൃത്വം നടത്തി. ദിവസവും പുലർച്ചെ 3.30 ന് ദിവ്യകാരുണ്യ ആരാധന, ജപമാല, വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും.
ഫാ.ജോസഫ് ഐക്കരപ്പറമ്പിൽ, ഫാ.ജോസ് കളത്തിപ്പറമ്പിൽ, ഫാ.ജോസഫ് കൊളുത്താപ്പള്ളി, ഫാ.ജോസ് പാറയിൽ, ഫാ. ജോസഫ് മടപ്പാംതോട്ടുകുന്നേൽ, ഫാ.ജോസഫ് പാലക്കീൽ, ഫാ.ജോസഫ് നൂറന്മാക്കൽ, റവ.ഡോ.ജോസഫ് കാക്കരമറ്റം എന്നിവർ നേതൃത്വം നൽകും. 19ന് തലശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ സാൻ ജോസ് തീർഥാടനവും സമൂഹബലിയും നടക്കും. സമാപന ദിവസമായ 22നു രാവിലെ 9. 30നു ദിവ്യകാരുണ്യ ജപമാല ആരാധന. 10ന് ആഘോഷമായ തിരുനാൾ, കുർബാന, വചനപ്രഘോഷണം- വികാരി ജനറൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി.