സഹകരണ ജനാധിപത്യവേദി സഹകാരി ധര്‍ണ നടത്തി
1532092
Wednesday, March 12, 2025 1:22 AM IST
കാഞ്ഞങ്ങാട്: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടുന്ന സംഘം ഭരണസമിതികള്‍ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തി സംഘങ്ങളും സ്ഥാപനങ്ങളും പിടിച്ചെടുക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് സഹകരണ മേഖലയില്‍ കൊണ്ടുവരുന്ന പുതിയ കരട് നിയമം ചട്ടം 43 ബി പിന്‍വലിക്കണമെന്നും ഈ ഭേദഗതി സഹകരണമേഖലയെ സംഘര്‍ഷഭരിതമാക്കുമെന്നും ഈ മേഖലയില്‍ നാളിതുവരെയുള്ള വളര്‍ച്ചയെ പിറകോട്ടു നയിക്കുമെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. സഹകരണ മേഖലയോട് സര്‍ക്കാരും കേരള ബാങ്കും കാണിക്കുന്ന അവഗണനക്കെതിരെ സഹകരണ ജനാധിപത്യവേദി ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കേരള ബാങ്ക് ആലാമിപ്പള്ളി ശാഖക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഡിയന്‍ ഉണ്ണികൃഷ്ണന്, കെ.കെ. രാജേന്ദ്രന്, വി.ആര്. വിദ്യാസാഗര്‍, കെ.വി. സുധാകരന്, മാമുനി വിജയന്, ഗീത കൃഷ്ണന്, പി.വി. സുരേഷ്, ധന്യ സുരേഷ്, വി. കമ്മാരന്, കെ. ശശി, ദിനേശന് മൂലക്കണ്ടം, ഹംസ പുതിയകോട്ട, സി. രവി, കെ.പി. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: സർക്കാരും സഹകരണ വകുപ്പും കേരള ബാങ്കും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി എം. അസിനാർ. കേരള ബാങ്ക് സ്വർഗരാജ്യം കൊണ്ടുവരുമെന്നു പറഞ്ഞവർ ആർബിഐയുടെ കാലിനടിയിൽ തലവച്ചു കൊടുത്ത അവസ്ഥയിലായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ ജനാധിപത്യവേദി വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ നടന്ന സഹകാരി ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ചെയർമാൻ എം.കെ. മാധവൻ അധ്യക്ഷത വഹിച്ചു.
മാത്യു സെബാസ്റ്റ്യൻ, പി.ജി. ദേവ്, ഹരീഷ് പി. നായർ, ടോമി പ്ലാച്ചേരി, ടി.വി. ഉമേശൻ, ഷോബി ജോസഫ്, ജോർജ് കരിമഠം, ബാലകൃഷ്ണൻ ബാലൂർ, മനോജ് തോമസ്, മാത്യു പടിഞ്ഞാറേൽ, പ്രഭാകരൻ കരിച്ചേരി, എൻ.ഡി. വിൻസന്റ്, പി.സി. തോമസ്, മുരളി പനങ്ങാട്, മിനി ഫ്രാൻസിസ്, ത്രേസ്യാമ്മ ജോസഫ് എന്നിവർ പങ്കെടുത്തു.