കാറിടിച്ച് കാല്നടയാത്രികന് മരിച്ചു
1531500
Monday, March 10, 2025 12:54 AM IST
ബന്തടുക്ക: നിയന്ത്രണംവിട്ട കാറിടിച്ച് കാല്നടയാത്രികന് മരിച്ചു. ബന്തടുക്ക ഏണിയാടിയിലെ എം.എച്ച്.ഉമ്മര്‍ (79) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ഓടെ ബന്തടുക്ക പെട്രോള്‍ പമ്പിനുസമീപമാണ് അപകടമുണ്ടായത്. ഇതിനുശേഷം കാര്‍ സമീപത്തെ കലുങ്കിലിടിച്ച് തലകീഴായി മറിഞ്ഞു. കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു. ഡ്രൈവര്‍ സന്തോഷിനെതിരെ ബേഡകം പോലീസ് കേസെടുത്തു. ബീഫാത്തിമയാണ് ഉമ്മറിന്റെ ഭാര്യ. മക്കള്‍: ഷമീറ, ജാസ്മിന, സുഫൈറ, ഉമൈബ, ഹനീഫ.