മാലക്കല്ല് സെന്റ് മേരീസ് സ്കൂൾ വാർഷികാഘോഷം
1531383
Sunday, March 9, 2025 7:49 AM IST
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിന്റെ 77-ാം വാർഷികാഘോഷം ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു.മുഖ്യാധ്യാപകൻ എം.എ. സജി റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് മെമ്പർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡന്റ് എ.സി. സജി, എംപിടിഎ പ്രസിഡന്റ് ഷൈനി ടോമി, സ്റ്റാഫ് സെക്രട്ടറി ബിജു പി. ജോസഫ്, സീനിയർ അസിസ്റ്റന്റ് ജോയ്സ് ജോൺ, സ്കൂൾ ലീഡർ അൽന സോണിഷ് എന്നിവർ പ്രസംഗിച്ചു. വിവിധ എൻഡോവ്മെന്റുകളുടെ വിതരണവും കുട്ടികളുടെ കലാസന്ധ്യയും നടന്നു.