യാത്രയയപ്പ് നൽകി
1532710
Friday, March 14, 2025 12:50 AM IST
കൊന്നക്കാട്: 33 വർഷം കൊന്നക്കാട് മുട്ടോംകടവ് പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിച്ച് നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് പ്രമോഷനായി പോകുന്ന ഷാജിമോൻ ജോസഫിന് നാട്ടുകാരുടെ യാത്രയയപ്പ്. മൈത്രിയുടേയും സ്റ്റാർ മുട്ടോംകടവ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ മൈത്രി ഹാളിൽ സംഘടിപ്പിച്ച പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഡോ.വിലാസിനി പൊന്നാട അണിയിച്ചു ആദരിച്ചു.
വാർഡ് മെംബർ മോൻസി ജോയി അധ്യക്ഷതവഹിച്ചു. ടി.പി.തമ്പാൻ, രമണി, എ.ടി. ബേബി, ബിജു, ജിന്റോ മുറിഞ്ഞകല്ലേൽ, മാത്യൂസ് വലിയവീട്ടിൽ, ബൈജു വാഴത്തട്ട്, എയ്ഞ്ചൽ ഷാജി, സിജി ഷാലറ്റ് എന്നിവർ സംസാരിച്ചു. മൈത്രി സെക്രട്ടറി കെ.പി.ചെറിയാൻ സ്വാഗതവും ജി.ദിബാഷ് നന്ദിയും പറഞ്ഞു. കേരള- കർണാടക അതിർത്തിയോടു സ്ഥിതി ചെയുന്ന മലയോരത്തെ അവസാന പോസ്റ്റ് ഓഫീസാണ് കൊന്നക്കാട് ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുട്ടോംകടവ് പോസ്റ്റ് ഓഫീസ്.