കൊന്നനംകാട് റോഡ് അടച്ചു; പ്രദേശവാസികൾ ദുരിതത്തിൽ
1532705
Friday, March 14, 2025 12:50 AM IST
ബളാൽ: 60 വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന റോഡ് സ്വകാര്യവ്യക്തി ഗേറ്റ് സ്ഥാപിച്ച് അടച്ചതായി പരാതി. ബളാൽ പഞ്ചായത്തിലെ നാലാം വാർഡിൽ പെട്ട കോട്ടക്കുന്ന് ജംഗ്ഷൻ- കൊന്നനംകാട് റോഡാണ് സ്വകാര്യ വ്യക്തി ഗേറ്റ് വെച്ച് അടച്ചത്.
വർഷങ്ങളായി ഉപയോഗിക്കുന്ന റോഡ് എത്രയും പെട്ടെന്ന് തുറന്ന് നല്കാൻ നടപടി ഉണ്ടാകണമെന്ന് ആവിശ്യപ്പെട്ട് പ്രദേശവാസികൾ ബളാൽ പഞ്ചായത്തിൽ പരാതി നല്കിയിട്ടുണ്ട്. പ്രദേശം ക്വാറി മാഫിയ പിടിമുറക്കുന്നതിന്റെ മുന്നോടിയായുള്ള നീക്കമാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.