അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
1531498
Monday, March 10, 2025 12:53 AM IST
കാസര്‍ഗോഡ്:കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാദിനത്തിന്റെ ഭാഗമായി മുന്‍സംസ്ഥാന സെക്രട്ടറിയും ഗൈഡ്സ് നാഷണല്‍ ട്രെയിനറുമായ ജി.കെ.ഗിരിജയെ ആദരിച്ചു. സംസ്ഥാന സമിതി അംഗം സ്വപ്ന ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്കി. റവന്യൂജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി മുഖ്യഭാഷണം നടത്തി. ജില്ലാഭാരവാഹികളായ സി.കെ.അജിത, ടി പി. ജയശീ, പി. ഷൈമ, പ്രസീന പ്രഭാകരന്, അശ്വതി, സജന എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ. ഗോപാലകൃഷ്ണന് സ്വാഗതവും ട്രഷറര്‍ പി. ശ്രീജ നന്ദിയും പറഞ്ഞു.
പാലാവയല്:കെസിവൈഎം തോമാപുരം മേഖല വനിതാസംഗമം പാലാവയലിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തോമപുരം മേഖല വൈസ് പ്രസിഡന്റ് അമിത വാലുമ്മേൽ അധ്യക്ഷത വഹിച്ചു. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ. ഡോ. മാണി മേൽവട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎം മേഖല ഡയറക്ടർ ഫാ. ജോൺസൺ പടിഞ്ഞാറയിൽ, പാലാവയൽ ഇടവക വികാരി ഫാ. ജോസ് മാണിക്കത്താഴെ,വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, കെസിവൈഎം തലശ്ശേരി അതിരൂപത ട്രഷറർ എമിൽ നെല്ലംകുഴി, കെസിവൈഎം തോമാപുരം മേഖല ആനിമേറ്റർ ബെന്നി ഫ്രാൻസിസ്, മേഖല പ്രസിഡന്റ് സാൻജോസ് കളരിമുറിയിൽ, അതിരൂപത സെക്രട്ടറി അഖിൽ നെല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ വനിത അംഗങ്ങളെയും ഹരിത കർമസേനാംഗങ്ങളെയും മേഖല മാതൃവേദി യൂണിറ്റുകളെയും ആദരിച്ചു.
മാർഗംകളി, തിരുവാതിരക്കളി മത്സരങ്ങളും നടന്നു. സമാപന സമ്മേളനം കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജെർലിൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ഗ്ലോറിയ കൂനാനിക്കൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, സെക്രട്ടറി അപർണ സോണി, കൗൺസിലർ ജോയൽ പടിഞ്ഞാറേടത്ത്, ജോർജ്കുട്ടി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഭീമനടി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്കായി തയ്യൽ പരിശീലന പദ്ധതി ആരംഭിച്ച് ഭീമനടി വൈഎംസിഎ. കാസർഗോഡ് സബ് റീജീയൺ ചെയർപേഴ്സൺ സിസിലി പുത്തൻപുര ഉദ്ഘാടനം ചെയ്തു.ഭീമനടി വൈഎംസിഎ പ്രസിഡന്റ് ചെറിയാൻ ഊത്തപ്പാറയ്ക്കൽ അധ്യക്ഷതവഹിച്ചു. തോമസ് കാനാട്ട്, ലൗലി വർഗീസ് എന്നിവർ പ്രസംഗിച്ചു. സഖറിയാസ് തേക്കുംകാട്ടിൽ സ്വാഗതവും ഡാജി ഓടയ്ക്കൽ നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ്: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജെസിഐ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വനിതാ പോലീസ് ഓഫീസര്‍ അജിത ഉദ്ഘാടനം ചെയ്തു. രജനി പ്രഭാകരന്, ഡോ. ശ്രുതി പണ്ഡിറ്റ്, ശ്രുതി മിഥുന്, സതി കെ.നായര്‍, രശ്മി മുരളീധരന്, നിഷ എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്: വനിതാസാഹിതി ജില്ലാകമ്മിറ്റി വനിതാസംഗമം കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സീതാദേവീ കരിയാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എന്‍.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. എം.ജി.പുഷ്പ, സുശീല ബല്ല എന്നിവര്‍ സംസാരിച്ചു. എം.പി.ശ്രീമണി സ്വാഗതവും സരസ മണലില്‍ നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ്: വനിതാ ദിനത്തോടനുബന്ധിച്ച് കാസര്‍ഗോഡ് നഗരസഭ, അണങ്കൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സൗജന്യ കാഴ്ച പരിശോധന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരംസസമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ കെ.എം.ഹനീഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഡോ.പി.പ്രിയ ക്ലാസ് നയിച്ചു. ഷീടാക്സി ഡ്രൈവര്‍ ബുഷ്റ, ജനകീയ ഹോട്ടല്‍ ജീവനക്കാരി മീന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷക്കീല മജീദ് സ്വാഗതവും ഷാഹിദ നന്ദിയും പറഞ്ഞു.
ഇരിയ: കാട്ടുമാടം ജവഹര്‍ നാട്ടുത്സവ് -2025 വേദിയില്‍ നടന്ന വനിതാദിനാഘോഷം വാര്‍ഡ് മെംബര്‍ രജനി നാരയണ് ഉദ്ഘാടനം ചെയ്തു. രേഷ്മ ജയരാജ് അധ്യക്ഷതവഹിച്ചു. ആശവര്‍ക്കര്‍ എ.സാവിത്രി , ഹരിതകര്‍മസേനാംഗങ്ങളായ ബി. വി.ഗീത, കെ.എന്‍.അംബുജാക്ഷി എന്നിവരെ ആദരിച്ചു.
ശാന്ത ഗോപാലകൃഷ്ണന്, കാര്‍ത്യായനി ഭാസ്കരന്, രേഷ്മ സന്ദീപ്, പി.മാധവി, ദിവ്യപ്രഭ, സ്വാതി സുരേഷ്, ശിവദ, നന്ദന എന്നിവര്‍ സംസാരിച്ചു. ആതിര സജീഷ് സ്വാഗതവും രാസ സുനീഷ് നന്ദിയും പറഞ്ഞു.