ജലക്ഷാമം: അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് പുലിയംകുളം ഉന്നതി സന്ദര്‍ശിച്ചു
1531493
Monday, March 10, 2025 12:53 AM IST
ബിരിക്കുളം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ പുലിയംകുളം ഉന്നതിയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഉന്നതി നിവാസികളുടെ തനതു പ്രശ്നങ്ങളെ മനസിലാക്കി വിലയിരുത്തുന്നതിനും വേണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹൊസ്ദുര്‍ഗ് ചെയര്‍മാനായ അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് പി.എം.സുരേഷ് പുലിയംകുളം ഉന്നതി സന്ദര്‍ശിച്ചു.
നാഷണല്‍ ലോക് അദാലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമായ മേല്വിഷയത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനും പ്രശ്ന പരിഹാരത്തിനുമായി നടന്ന സന്ദര്‍ശനത്തില്‍ പഞ്ചായത്ത് പ്രതിനിധികളും ഹൊസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി പി.വി.മോഹനന്, വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദന്, ഊരുമൂപ്പന് സുന്ദരന്‍, പുലിയംകുളം ഉന്നതി സെക്രട്ടറി ശ്രീധരന്, പാരലീഗല്‍ വോളണ്ടിയര്‍മാരായ അനിതകുമാരി, മഹേശ്വരി, ബിന്ദു, ശ്രീലേഖ എന്നിവരും പങ്കെടുത്തു. ജലക്ഷാമത്തെക്കുറിച്ച് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.