എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1532704
Friday, March 14, 2025 12:50 AM IST
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസ് എസ്പിസിയുടെ 2023 - 2025 ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കാസർഗോഡ് അഡീഷണൽ എസ്പി പി.ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ടി.തമ്പാൻ, വെള്ളരിക്കുണ്ട് എസ്ഐ എം.വി.വിഷ്ണുപ്രസാദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.ജെ.മാത്യു, പഞ്ചായത്തംഗം ജെസി ടോമി, മുഖ്യാധ്യാപിക കെ.വി.രജിത, പിടിഎ വൈസ് പ്രസിഡന്റ് സനോജ് മാത്യു, എസ്എംസി ചെയർമാൻ കെ.ദിനേശൻ, എംപിടിഎ പ്രസിഡന്റ് ദീപ മോഹൻ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, കെ.ആർ.അനീഷ് കുമാർ, വി.ജെ.ഷാലി, കെ.ശ്രീനിവാസൻ, പി.ജെ.ജോസഫ്, വൈ.എസ്.സുഭാഷ് എന്നിവർ പങ്കെടുത്തു.