കാഞ്ഞങ്ങാട് ബ്ലോക്ക് ബജറ്റ്: പശ്ചാത്തല വികസനത്തിന് ഊന്നല്‍
1532390
Thursday, March 13, 2025 12:49 AM IST
കാഞ്ഞങ്ങാട്: പാര്‍പ്പിടം, ആരോഗ്യം, പശ്ചാത്തലമേഖലകള്ക്ക് ഊന്നല്‍ നല്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 59,76,78,544 രൂപ വരവും 59,14, 20,000 രൂപ ചെലവും 62,00,544 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ്പ്രസിഡന്റ് കെ.വി.ശ്രീലത അവതരിപ്പിച്ചത്.
പ്രധാന പദ്ധതികള്‍
പാര്‍പ്പിട പദ്ധതികള്‍ക്ക് നാലുകോടി
പശ്ചാത്തല വികസനത്തിന് രണ്ടുകോടി
ആരോഗ്യമേഖലയ്ക്ക് 1.2 കോടി
കാര്‍ഷികമേഖലയ്ക്ക് 39 ലക്ഷം
മുന്‍ പ്രവാസികള്‍ക്ക് കോഴിഫാം തുടങ്ങാന്‍ 37 ലക്ഷം
വനിതാ വികസനത്തിന് 35 ലക്ഷം
സ്കൂളുകളില്‍ ശുചിത്വകോംപ്ലക്സ് നിര്‍മാണം, നാപ്കിന് വിതരണം എന്നിവയ്ക്ക് 60 ലക്ഷം
വയോജനങ്ങള്‍ /കുട്ടികള്‍/ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍ക്കായി 80 ലക്ഷം
പ്രകൃതി, ജലസംരക്ഷണം കുടിവെള്ളവിതരണം എന്നിവയ്ക്ക് 55 ലക്ഷം