വയോജന സംഗമം നടത്തി
1531836
Tuesday, March 11, 2025 2:04 AM IST
പാറപ്പള്ളി: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡിന്റെ വയോജനസംഗമം ഒപ്പരം പാറപ്പള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രായം മറന്ന് അമ്മമാർ അവതരിപ്പിച്ച ഒപ്പന,സംഘനൃത്തം, സംഘഗാനം എന്നിവ കാണികളിൽ ആശ്ചര്യവും ആവേശവും വിതറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വികസന സ്ഥിരംസ രജനി കൃഷ്ണൻ, പഞ്ചായത്ത് റിസോഴ്സ് പേർസൺ കെ.രാമചന്ദ്രൻ, എ.സലിം, നാരായണൻ അമ്പലത്തറ, പി.നാരായണൻ എന്നിവർ പ്രസംഗിച്ചു. പി.എം. രാമചന്ദ്രൻ സ്വാഗതവും പി.ജയകുമാർ നന്ദിയും പറഞ്ഞു.