നാടെങ്ങും അന്താരാഷ്ട വനിതാ ദിനാഘോഷം
1531386
Sunday, March 9, 2025 7:49 AM IST
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ വനിതാ ഫോറം പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും സമരമുഖത്തുള്ള ആശ വർക്കർമാരെ പിന്തുണച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു.
വെള്ളരിക്കുണ്ട് ക്ഷീരസംഘം ഹാളിൽ നടന്ന വനിതാദിനാഘോഷം കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം നിയോജക മണ്ഡലം പ്രസിഡന്റ് ഷേർളി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടി.കെ. എവുജിൻ മുഖ്യ പ്രഭാഷണം നടത്തി. ബി. റഷീദ, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ, മോളിക്കുട്ടി പോൾ, കെ.എ. റോസിലി, പി.ജെ. തങ്കമ്മ, ടി.ഒ. ത്രേസ്യ, പി.ടി. മേരി, സാലിമ്മ ജോസഫ്, റോസമ്മ ചാക്കോ, പി. ലളിത, എ.എ. എൽസി, വി.എൽ. സൂസമ്മ എന്നിവർ പ്രസംഗിച്ചു. അനു തോമസ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. മുതിർന്ന അധ്യാപിക കെ.എം. സാറാമ്മയെ ആദരിച്ചു. വനിതകളുടെ വിവിധ കലാപരിപാടികളും നടന്നു.
ഭീമനടി: വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റിലെ വനിതാ വിംഗ് പ്രവർത്തകർ പാലാന്തടത്തെ വനിതകൾക്കായുള്ള മാർ ഇവാനിയോസ് പുനരധിവാസ കേന്ദ്രത്തിൽ വനിതാ ദിനാഘോഷം നടത്തി. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി മധുര പലഹാരങ്ങളും മറ്റു സമ്മാനങ്ങളും ഭക്ഷ്യധാന്യങ്ങളുമായാണ് വനിതാ വിംഗ് പ്രവർത്തകർ എത്തിയത്. അന്തേവാസികളോടൊപ്പം പാട്ടു പാടിയും നൃത്തം ചെയ്തും കേക്കുമുറിച്ചും ആഘോഷം അവിസ്മരണീയമാക്കി. സിസ്റ്റർ സെരിൻ, സിസ്റ്റർ സെലിൻ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ലൗലി വർഗീസ്, സെക്രട്ടറി സീമ വിനോദ്, ട്രഷറർ ബിന്ദു എന്നിവർ നേതൃത്വം നല്കി.
കാഞ്ഞങ്ങാട് : കപ്പൽ ജീവനക്കാരുടെ സംഘടനയായ സെയിലേഴ്സ് ക്ലബിന്റെ വനിത കൂട്ടായ്മ കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികൾക്കൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വളപ്പിൽ നടുന്നതിനായി വൃക്ഷത്തൈകൾ നല്കി. വനിത കൂട്ടായ്മ കൺവീനർ നിധിന മനോജ്, ജോ. കൺവീനർ സനില സുധീഷ്, അംഗങ്ങളായ നിഷിത സജിത്ത്, ശ്രീലക്ഷ്മി മധു, രമ്യ സുനിൽ, രാഗി രാജേഷ്, പ്രിയ ബിജു, ലജിന ജയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന സുകു എന്നിവർ നേതൃത്വം നല്കി.
കാഞ്ഞങ്ങാട്:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ധരായ ഡോ. കെ.ജി. പ്രവീണ, ഡോ. രാജി രാജൻ എന്നിവരെ ആദരിച്ചു. എഴുത്തുകാരിയും സിനിമാതാരവും അധ്യാപികയുമായ സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ. കെ. ഷഹർബാന, ഡോ. എം. വിനോദ് എന്നിവർ മുഖ്യാതിഥികളായി. സുനിത മടിക്കൈ അധ്യക്ഷത വഹിച്ചു. എച്ച്എംസി അംഗം പി.പി. രാജു, സ്റ്റാഫ് സെക്രട്ടറി പി. മുരളീധരൻ, നഴ്സിംഗ് സൂപ്രണ്ട് എം. സ്നേഹലത, രമ്യ ഹരി, രാജി മധു, സിന്ധു കൊളവയൽ, കെ. മാളവിക, കെ. ലത, സലാം കേരള, ടി.കെ. വിനോദ്, ഷിബു നോർത്ത് കോട്ടച്ചേരി, രാജൻ ബാലൂർ, ഗോകുലാനന്ദൻ മോനാച്ച, വിനു വേലാശ്വരം എന്നിവർ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: കെഎസ്എസ്പിഎ കാഞ്ഞങ്ങാട് നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം യുബിഎംസി സ്കൂൾ ഹാളിൽ ഡോ. എലിസബത്ത് സുധാകരൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ കുട്ടികളെ സംരക്ഷിച്ചുകൊണ്ട് കുടുംബഭദ്രത ഉണ്ടാക്കാൻ അമ്മമാർ മുൻകൈയെടുക്കണമെന്ന് അവർ പറഞ്ഞു. വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി ടീച്ചർ മുഖ്യാതിഥിയായി. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. ലസിത അധ്യക്ഷത വഹിച്ചു. ഡോ. നസീമ, വി.വി. ജയലക്ഷ്മി, സി.പി. ഉണ്ണികൃഷ്ണ, കെ. ബലരാമൻ, ആർ.ശ്യാമളാദേവി എന്നിവർ പ്രസംഗിച്ചു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പി.ഗൗരി ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
ചിറ്റാരിക്കാൽ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാദിനാഘോഷം കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം അലോഷ്യസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജിജോ പി. ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അധ്യാപികമാരായ വി.കെ. പ്രഭാവതി, പി.കെ. ബിന്ദു, ടിജി ദേവസ്യ എന്നിവരെ ആദരിച്ചു. സി.എം. വർഗീസ്, ഷാന്റി സിറിയക്, കെ.ടി. റോയി, ജസ്റ്റിൻ ജോസഫ്, ബിജു അഗസ്റ്റിൻ, ജയൻ പി. ജോൺ എന്നിവർ പ്രസംഗിച്ചു.
ആയന്നൂർ: നെഹ്രു യുവകേന്ദ്രയുടെയും ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് ഷീബ സജീവൻ അധ്യക്ഷയായി. സ്ത്രീകളും സുരക്ഷയും എന്ന വിഷയത്തിൽ സിവിൽ പൊലീസ് ഓഫിസർ സി.പി.കെ. പ്രസീത ക്ലാസ് നയിച്ചു.
നൃത്താധ്യാപിക പുഷ്പ കുഞ്ഞപ്പൻ, അക്ഷരായനം പുരസ്കാര ജേതാവായ യുവശക്തി പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ ആതിര സരിത്ത്, സംസ്ഥാന സ്കൂൾ കലോത്സവ വിജയി റിയ തോമസ് എന്നിവരെ പഞ്ചായത്ത് അംഗം സിന്ധു ടോമി ആദരിച്ചു. ബാലവേദി കുട്ടികളുടെ പഠനയാത്രയിൽ മികച്ച ആസ്വാദന കുറിപ്പുകൾ തയ്യാറാക്കിയ കുട്ടികളെയും അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ആതിര സരിത്ത്, എം. പ്രിയ എന്നിവർ പ്രസംഗിച്ചു. വനിതകളുടെ കൈകൊട്ടിക്കളിയും വിവിധ കലാപരിപാടികളും അരങ്ങേറി.