സ്ത്രീശാക്തീകരണം: ശില്പശാല നടത്തി
1531496
Monday, March 10, 2025 12:53 AM IST
കാസര്‍ഗോഡ്: ഐ ലീഡിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ സ്ത്രീശാക്തീകരണത്തിനും ഐ ലീഡിന്റെ ഉന്നമനത്തിനുമായി ആക്സിലേറ്റര്‍ ആക്ഷന്‍ ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ.മ്പശേഖർ അധ്യക്ഷതവഹിച്ചു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ കെ.എസ്.ഷാരോണ്‍വാസ് മുഖ്യാതിഥിയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി.രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്എസ്എം കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് അഷ്റഫ്, ചീഫ് പ്രമോട്ടര്‍ പി.വിജയന്, ഡിഐസി കണ്‍സള്‍ട്ടന്റ് സുഹാസ് കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത് സ്വാഗതവും അജേഷ് തോട്ടത്തില്‍ നന്ദിയും പറഞ്ഞു.