തുടി ഗോത്രകലാമേള നടത്തി
1531842
Tuesday, March 11, 2025 2:04 AM IST
കല്യോട്ട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് നടത്തിയ തുടി ഗോത്രകലാമേള കല്യോട്ട് ജിഎച്ച്എസ്എസില്‍ പഞ്ചായത്തിലെ ഊരുമൂപ്പന്മാര് മണ്‍ചിരാതുകള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് അധ്യക്ഷതവഹിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഥീന മുഖ്യാതിഥിയായി. വൈസ്പ്രസിഡന്റ് എ.കാര്‍ത്യായനി, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ബാബുരാജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാഹിദ റഷീദ്, വി.വി.സുമ, പഞ്ചായത്തംഗങ്ങളായ ആര്.രതീഷ്, കെ.ലത, ടി.അബിക, പി.രജനി, എ.ഷീബ, ടി.വി.അശോകന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനി, പിടിഎ വൈസ് പ്രസിഡന്റ് മജീദ്, ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
ഡോ.യു.ബാലകൃഷ്ണന്, ഒ.കെ.പ്രഭാകരന്, അഭിജിത്, ആര്.പദ്മാവതി, മണികണ്ഠന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാതല നാടന്‍പാട്ട് മത്സരത്തില്‍ കണ്ണാടിപ്പാറ അയ്യന്‍കാളി കലാകായിക സാംസ്കാരികവേദി ഒന്നും കളക്കര പൊലിക രണ്ടും ബേഡകം മദുറമ്മ കലാസമിതി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.