കെഎസ്ടിഇയു ജാഥ ആരംഭിച്ചു
1532391
Thursday, March 13, 2025 12:49 AM IST
കാസര്‍ഗോഡ്: സുരക്ഷിത തൊഴില്‍, കാലാനുസൃത ശമ്പളം, ശാന്മായ തൊഴിലിടം എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ മലബാര്‍ മേഖലജാഥ കാസര്‍ഗോഡ് ഡിപ്പോയില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ ജാഥാ ലീഡര്‍ കെ.മനോജ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ബിജു ഉണ്ണിത്താന് അധ്യക്ഷതവഹിച്ചു.
എം.ജി.രാഹുല്‍, ടി.കൃഷ്ണന്, കെ.എസ്.കുര്യാക്കോസ്, വി.രാജന്, സി. അഷറഫ്, സി.ഷാജു എന്നിവര്‍ സംസാരിച്ചു. സി.വി.ബാബുരാജ് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. ജാഥ 15നു ഗുരുവായൂരില്‍ സമാപിക്കും.