ഏഴാം ധനകാര്യകമ്മീഷന് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി
1531839
Tuesday, March 11, 2025 2:04 AM IST
കാസര്‍ഗോഡ്: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടയായ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് ധനകാര്യ കമ്മീഷന് ചെയര്മാന് ഡോ.കെ.എന്‍.ഹരിലാല്‍ ജില്ല സന്ദര്‍ശിച്ചു.
കമ്മീഷന് മെമ്പര്‍ സെക്രട്ടറി ഡി അനില്‍ പ്രസാദ്, ധനകാര്യ കമ്മീഷന് അഡ്വൈസർ ഡോ.കെ.കെ.ഹരികുറുപ്പ് എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി ധനകാര്യ കമ്മീഷന് ജനപ്രതിനിധികള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ചു സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് ചെയര്മാന് ഡോ.കെ.എന്‍.ഹരിലാല്‍ പറഞ്ഞു.
ഡിപിസി ചെയര്‍പേഴ്സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഷാനവാദൂര് പാദൂര്‍, ഡിപിസി അംഗങ്ങളായ എസ്.എന്‍.സരിത, കെ.ശകുന്തള, ജാസ്മിന് കബീര്‍, എം.റീത്ത, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.രവി, എ.പി.ഉഷ, എം.കുമാരന്, ഖാദര്‍ ബദ്രിയ, വി.വി.സജീവന്, എം.ധന്യ, ജെ.എസ്.സോമശേഖര, ജീന്‍ ലെവീനോ മൊന്താരോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരൻ എന്നിവര്‍ പങ്കെടുത്തു.