വേനലിൽ കുളിരായി പാഷൻഫ്രൂട്ട് വിളവെടുപ്പ്
1532093
Wednesday, March 12, 2025 1:22 AM IST
മണ്ഡപം: സ്കൂൾ കാമ്പസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡപം സെന്റ് ജോസഫ്സ് എയുപി സ്കൂളിൽ ആരംഭിച്ച പാഷൻ ഫ്രൂട്ട് കൃഷി വിളവെടുപ്പ് നടത്തി.
നൂറോളം മീറ്റർനീളത്തിൽ ഒരുക്കിയ ജൈവ പന്തലിൽ പിങ്ക് നിറത്തിൽ ബൾബുകൾ പോലെ തൂങ്ങിക്കിടക്കുന്ന പാഷൻ ഫ്രൂട്ട് ഫലങ്ങൾ വേനൽച്ചൂടിൽ കുളിരേറുന്ന അനുഭവമാണ്. വിളവെടുപ്പ് സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരത്തിൽ ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപിക എ.ഡി. ഡെയ്സി, പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു എന്നിവർ സംബന്ധിച്ചു.