ജല്‍ശക്തി അഭിയാന് അവലോകന യോഗം ചേര്‍ന്നു
1531837
Tuesday, March 11, 2025 2:04 AM IST
കാസര്‍ഗോഡ്: ജലശക്തി അഭിയാന് ജില്ലാതല സമിതിയുടെ അവലോകനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.വിവിധ വകുപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ 28 പാടശേഖരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ വ്യക്തമാക്കി. എട്ടു സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ നടപടികളെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ലസംരകഷണം പ്ലാന്‍ കരട് രൂപത്തില്‍ തയ്യാറാക്കിയതായും യോഗത്തില്‍ വിലയിരുത്തി. യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തികളുടെ അവലോകനം നടന്നു. ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത് അധ്യക്ഷതവഹിച്ചു. ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ അരുണ്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ലാലി ജോര്‍ജ്, സിപിസിആര്‍ഐ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ടി.എസ്.മനോജ് കുമാര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിതനന്ദിനി, ഹരിത കേരള മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.