ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം: മന്ത്രി വി. ശിവൻകുട്ടി
1514265
Saturday, February 15, 2025 1:51 AM IST
മഞ്ചേശ്വരം: ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം കണ്വതീര്‍ഥ ഗ. എല്‍പി സ്കൂളില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് 1.11 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം മന്ത്രി ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി.
ബംബ്രാണ ജിബിഎല്‍പി സ്കൂളിൽ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് 1.38 കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി.
കാനത്തൂര്‍ ഗവ. യുപി സ്കൂളില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് 1.34 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു.