വ്യാപാരികളുടെ ധർണയിൽ പ്രതിഷേധം ഇരമ്പി
1514263
Saturday, February 15, 2025 1:51 AM IST
കാഞ്ഞങ്ങാട്:അന്യായമായി വര്‍ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക, ആവശ്യമില്ലാത്തവരില്‍ നിന്ന് യൂസര്‍ഫീ വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. വ്യാപാരിദ്രോഹ നടപടികളെ സംഘടന ശക്തമായി നേരിടുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് പറഞ്ഞു. സി.കെ.ആസിഫ് അധ്യക്ഷതവഹിച്ചു. ഐശ്വര്യ കുമാരന്, പി.മഹേഷ്, കെ.കെ.മുനീര്‍, എം.പി.അഷറഫ്, ശോഭന ബാലകൃഷ്ണന്, മുഹമ്മദ് ഹാസിഫ്, ഫൈസല്‍, ഗിരീഷ് നായക്, എ.ബാബുരാജ്, സി.എച്ച്.ഷറഫുദ്ദീന്, ബി.എ.ഷെരീഫ്, പി.വി.അനില്‍, എച്ച്.ഇ.സലാം, സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭീമനടി: വ്യാപാരി വ്യവസായി ഏകോപനസമിതി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ്തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു. ബർക്ക്മാൻസ് ജോർജ് അധ്യക്ഷതവഹിച്ചു.സുധീഷ് പാട്ടത്തിൽ, ജാഫർ, ജാതിയിൽ അസിനാർ പ്രസംഗിച്ചു. ഡാജി ഓടയ്ക്കൽ സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു.
ബളാൽ: വ്യാപാരി വ്യവസായി ഏകോപന സമിതി ബളാൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിലർ തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടോമിച്ചൻ കാഞ്ഞിരമറ്റത്തിൽ അധ്യക്ഷതവഹിച്ചു. കെ.എം. കേശവൻ നമ്പീശൻ, ബാബു കല്ലറക്കൽ, പി.വി.ഷാജി, എബിൻ തേക്കും കാട്ടിൽ, ഷാലറ്റ് കൊന്നക്കാട് എന്നിവർ പ്രസംഗിച്ചു. എൽ.കെ.ബഷീർ സ്വാഗതവും ബേബി നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാൽ: അന്യായമായി വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയിച്ചൻ മച്ചിയാനിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷിജോ നഗരൂർ, ടോമി കുന്നിപ്പറമ്പിൽ, ടോമി നടുവിലേക്കുറ്റ്, ബേബി കോണിക്കൽ, ബേബി ഇലഞ്ഞിമറ്റം എന്നിവർ പ്രസംഗിച്ചു.
ഒടയംചാല: വ്യപാരി വ്യവസായസമിതി ഏകോപനസമിതി കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ മുന്നില്‍ നടത്തിയ ധര്‍ണസമരം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി ഉദ്ഘാടനം ചെയ്തു. പി.എ. ജോസഫ് അധ്യക്ഷതവഹിച്ചു. കെ.സി.ഏബ്രഹാം, സിറിയക് മാത്യു, ബേബി പുതുപ്പറമ്പില്‍, ലിജോ ടി.ജോര്‍ജ്, മേരി മാത്യു, അനില്‍, എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു.ഷിനോജ് ചാക്കോ സ്വാഗതവും ജോബി നന്ദിയും പറഞ്ഞു.