ശരത്ലാല്-കൃപേഷ് അനുസ്മരണം: ഡി.കെ.ശിവകുമാര്‍ കല്യോട്ടെത്തും
1513899
Friday, February 14, 2025 12:52 AM IST
കാഞ്ഞങ്ങാട്: ശരത്ലാല്-കൃപേഷ് രക്തസാക്ഷിത്വത്തിന്റെ ആറാം വാര്‍ഷികദിനാചരണം 17നു കല്യോട്ട് നടക്കും. രാവിലെ 10നു രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. ഉച്ചകഴിഞ്ഞ് മൂന്നിനു കല്യോട്ട് ശരത് ലാല്‍ കൃപേഷ് നഗറില്‍ നടക്കുന്ന അനുസ്മരണസമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി പ്രസിഡന്റുമായ ഡി.കെ.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുസ്മരണപ്രഭാഷണം നടത്തും. 5000 പ്രവര്‍ത്തകര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ഡിസിസി നേതൃയോഗം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ നേതാക്കളായ ഹക്കീം കുന്നില്‍, രമേശന് കരുവാച്ചേരി, എം.അസിനാര്‍, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, കെ.കെ.രാജേന്ദ്രന്, സാജിദ് മവ്വല്‍, ജയിംസ് പന്തമാക്കല്‍, എം.സി.പ്രഭാകരന്, ടോമി പ്ലാച്ചേരി, കെ.വി.സുധാകരന്, മാമനിവിജയന്, കെ. പി.പ്രകാശന്, വി.ആര്.വിദ്യാസാഗര്‍, ഹരീഷ് പി.നായര്‍, ഗീത കൃഷ്ണന്, ധന്യ സുരേഷ്, കെ.വി.വിജയന്, ജോയ് ജോസഫ്, മഡിയന്‍ ഉണ്ണികൃഷ്ണന്, ഉമേശന് വേളൂര്‍, കെ.വി.ഭക്തവത്സലന്, ടി.ഗോപിനാഥന് നായര്‍, എം.രാജീവന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.