ലിറ്റില്‍ കൈറ്റ്സ് ക്യാമ്പില്‍ മികവ് തെളിയിച്ച് ടീം കാസര്‍ഗോഡ്
1513898
Friday, February 14, 2025 12:52 AM IST
കാസര്‍ഗോഡ്: തിരുവനന്തപുരത്ത് നടന്ന ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പില്‍ കാസര്‍ഗോഡ് ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത 82 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത എട്ടു പേരാണ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്തത്. ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ ഇഷാന് ജംഷീദിന്റെ ക്വാണ്ടം കമ്പ്യൂട്ടിംഗ്, ചായ്യോത്ത് ജിഎച്ച്എസ്എസിലെ ഋഷികേശിന്റെ ഡ്രോസിനസ് ഡിറ്റക്ഷന്‍
സിസ്റ്റം, മൊഗ്രാല്‍പുത്തൂര്‍ ടെക്നിക്കല്‍ സ്കളിലെ മുഹമ്മദ് സിനാന്റെ സ്മാര്‍ട്ട് ഹോം, ദുര്‍ഗ സ്കൂളിലെ മാധവ് കെ.ദയാനന്ദന്റെ ഓട്ടോമാറ്റിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ പ്രോഗ്രാമിംഗ് മേഖലയില്‍
മികച്ച പ്രതികരണമാണുണ്ടാക്കി. ആനിമേഷന്‍ വിഭാഗത്തില്‍ രാവണേശ്വരം ജിഎച്ച്എസ്എസിലെ അക്ഷയ് കുമാറിന്റെ യുദ്ധവെറിക്കെതിരെയുള്ള ബ്ലണ്ടര്‍ ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമും മംഗല്പാടി ജിഎച്ച്എസ് എസിലെ മുഹമ്മദ് മുസ്തഫയുടെ വയനാട് ദുരന്തത്തെപ്പറ്റിയുള്ള 3ഡി ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമും ചായ്യോത്ത് ജിഎച്ച്എസ്എസിലെ പ്രിയംവദ നിര്‍മിച്ച സുനിത വില്യംസിന്റെ ബഹിരാകാശയാത്ര പ്രമേയമാക്കിയുള്ള ഹോപ്പ് എന്ന ആനിമേഷന്‍ ഷോര്‍ട്ട് ഫിലിമും ചെമ്മനാട് ജിഎച്ച്എസ്എസിലെ
സ്കൂളിലെ ഫവാസ് മുഹമ്മദ് ഷായുടെ സേ നോട്ട് ടു പ്ലാസ്റ്റിക് എന്ന ഷോര്‍ട്ട് ഫിലിമും മികച്ച കൈയടി നേടി.