ചെറുപുഴ നവജ്യോതി കോളജിൽ പുതിയ മനഃശാസ്ത്ര പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
1599794
Wednesday, October 15, 2025 1:56 AM IST
ചെറുപുഴ: ചെറുപുഴ നവജ്യോതി കോളജിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ ലാബ്. പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ഫാമിലി കൗൺസിലറുമായ ഫാ. മാത്യു അക്കുട്ട് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സിജോയി പോൾ, മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് എന്നിവർ പ്രസംഗിച്ചു. മനശാസ്ത്ര പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഉപയോഗപ്രദമായ പുതിയ സാങ്കേതിക വിദ്യകളാണു ലാബിൽ ഒരുക്കിയിട്ടുള്ളത്. ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. ബിനോയി വാഴയിൽ, കോ-ഓർഡിനേറ്റേഴ്സ് വിസ്മയ മരിയ, ജെയ്മി ജോൺസൺ എന്നിവർ നേതൃത്വം നൽകി.