ഉമ്മൻചാണ്ടി ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു
1599791
Wednesday, October 15, 2025 1:56 AM IST
ശ്രീകണ്ഠപുരം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ നിർമാണം പൂർത്തീകരിച്ച നഗരസഭയുടെ ശീതികരിച്ച അത്യാധുനിക ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.
1.10 കോടി രൂപ വകയിരുത്തിയാണ് നിർമാണ പ്രവൃത്തി പൂർത്തീകരിച്ചത്. 2950 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളിൽ 200 പേർക്ക് ഇരിക്കാം.
സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ അഞ്ചുവർഷത്തെ ഭരണനേട്ട ത്തിന്റെ വികസന സപ്ലിമെന്റിന്റെ പ്രകാശനം ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ നിർവഹിച്ചു. നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന, വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസഫിന വർഗീസ്, പി.പി. ചന്ദ്രാഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മമാത്യു, സെക്രട്ടറി ടി.വി. നാരായണൻ, പി.എസ്. ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.