വികസന മുരടിപ്പിനും അഴിമതിക്കും എതിരെ കോൺഗ്രസ് കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു
1599019
Sunday, October 12, 2025 1:33 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. മണക്കടവിൽ നടത്തിയ സദസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. മോഹനൻ പറപ്പള്ളി കുറ്റപത്രം തെളിവുകളുടെയും ഓഡിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അവതരിപ്പിച്ചു.
ഡിസിസി സെക്രട്ടറി തോമസ് വക്കത്താനം, ബെന്നി പീടികയ്ക്കൻ, ജോസ് പറയൻകുഴി, സോജൻ ഒഴുകയിൽ, സ്റ്റെനി മാപ്രക്കാവിൽ , അജിത് വരിക്കമാക്കൽ, ജോസി സഖറിയാസ്, ബേബി കോയിക്കൽ, അജയൻ പാറയിൽ , സിബിച്ചൻ പുലിയുറുമ്പിൽ , ഐസക് വെള്ളമറ്റം, സരിത ജോസ്, ടെസി ആലുംമൂട്ടിൽ, ഷൈലജ സുനിൽ, സിന്ധു തോമസ് എന്നിവർ പ്രസംഗിച്ചു.