കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ച് നൽകി പോലീസ്
1599266
Monday, October 13, 2025 2:01 AM IST
തളിപ്പറമ്പ്: കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായ തീപിടിത്ത സ്ഥലത്തു നിന്നു ലഭിച്ച പണം ഉടമസ്ഥന് തിരിച്ചു നല്കി തളിപ്പറമ്പ് പോലീസ്.
തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരന് കൂവോട്ടെ പ്രശാന്ത്കുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്.
തീപിടിത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രശാന്ത് കുമാര്‍ സ്ഥലത്തുവച്ച് ഫയര്‍ഫോഴ്സ് വെള്ളം ചീറ്റുമ്പോള്‍ നനഞ്ഞതിനാല്‍ പോക്കറ്റില്‍ നിന്നും അരയില്‍ തിരുകിവച്ച പണവും കടലാസുകളും നഷ്ടപ്പെടുകയായിരുന്നു.
രാത്രി പതിനൊന്നരവരെ അന്വേഷണം നടത്തിയെങ്കിലും പണം കിട്ടിയില്ല. ഇതിനിടെ പണം ലഭിച്ച എഎസ്ഐ പ്രീത പണം സ്റ്റേഷനില്‍ ഏല്പിച്ചിരുന്നു. പിന്നീട് സ്റ്റേഷനില്‍ വച്ച് എഎസ്ഐ പ്രീത പണം പ്രശാന്തിന് തിരിച്ചു നല്കി.