പോളിയോ തുള്ളിമരുന്ന് കൊടുക്കാൻ എത്തിയ ആരോഗ്യപ്രവർത്തകർക്ക് ലഭിച്ചത് മദ്യക്കുപ്പികൾ
1599265
Monday, October 13, 2025 2:01 AM IST
ചെറുപുഴ: ആരോഗ്യപ്രവർത്തകർ പൾസ് പോളിയോ തുള്ളിമരുന്ന് കൊടുക്കാൻ എത്തിയപ്പോൾ ലഭിച്ചത് മദ്യക്കുപ്പികൾ. ഇന്നലെ രാവിലെ തിരുമേനിയിലാണ് സംഭവം.
തിരുമേനി വ്യാപാര ഭവനിൽ പോളിയോ തുള്ളി മരുന്ന് നൽകാൻ എത്തിയതായിരുന്നു പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും നഴ്സുമാരും.
കൗണ്ടർ ഒരുക്കുമ്പോൾ പൊതിഞ്ഞ പാഴ്സൽ കണ്ടത്. പരിശോധിച്ചപ്പോൾ ആറ് മദ്യക്കുപ്പികൾ. അനധികൃത മദ്യവിൽപ്പനക്കാർ കൊണ്ടുവന്ന് വച്ചതായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ജോബിന്റെ നേതൃത്വത്തിൽ മദ്യക്കുപ്പികൾ പൊട്ടിച്ച് മദ്യം ഒഴുക്കിക്കളഞ്ഞു.
തിരുമേനി ടൗണും പരിസവും അനധികൃത മദ്യവിൽപനക്കാരുടെ താവളമാണ്. ധാരാളം പേർ ഇവിടെ നിന്നും മദ്യം വാങ്ങുന്നുണ്ട്. ആലക്കോട് നിന്നുമാണ് മദ്യം വാങ്ങിക്കൊണ്ടു വന്ന് വില കൂട്ടി വിൽക്കുന്നത്.