ശബരിമല വിശ്വാസ സംരക്ഷണയാത്ര 14ന് ജില്ലയില്‍; കണ്ണൂരിലും ഇരിട്ടിയിലും സ്വീകരണസമ്മേളനങ്ങള്‍
1599270
Monday, October 13, 2025 2:01 AM IST
കണ്ണൂര്‍: ശബരിമലയുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള കെപിസിസിയുടെ മേഖലാ ജാഥയ്ക്ക് 14ന് കണ്ണൂര്‍ ജില്ലയില്‍ നല്കുന്ന സ്വീകരണങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അറിയിച്ചു.
കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന് നയിക്കുന്ന ജാഥയെ 14 ന് ഉച്ചകഴിഞ്ഞ് 1.30 ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ നിന്നും ജില്ലയിലേക്ക് സ്വീകരിക്കും.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യസ്വീകരണകേന്ദ്രമായ കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലേക്ക് ആനയിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സ്വീകരണസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ഇരിട്ടിയില്‍ നടക്കുന്ന സ്വീകരണസമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. രാഷ്ട്രീയകാര്യ സമിതി അംഗം ടി. സിദ്ദിഖ് ജാഥാ വൈസ് ക്യാപ്റ്റനും കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ജാഥാ മാനേജരുമാണ്.