കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര: തേർത്തല്ലിയിൽ വിളംബര ജാഥ നടത്തി
1599512
Tuesday, October 14, 2025 1:49 AM IST
തേർത്തല്ലി: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ തേർത്തല്ലിയിലെ സ്വീകരണ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിന് മുന്നോടിയായി തേർത്തല്ലിയിൽ നടത്തിയ വിളംബര ജാഥ നടന്നു.
തോമാപുരത്തു നിന്ന് രാവിലെ 11 നാണ് സംരക്ഷണ യാത്ര എത്തുക. മേരിഗിരി, ആലക്കോട്, വായാട്ടുപറമ്പ്, തളിപ്പറമ്പ് ഫൊറോനകളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.
വാഹന പാർക്കിംഗ്
ആലക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനം - മാളിയേക്കൽ ഗ്രൗണ്ടിലും, ചെറുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ - പള്ളി ഗ്രണ്ടിലും,
വിമലശേരി, പച്ചാണി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ - ഡ്രീം ലാൻഡ് , 2 കായിത്തറ കോംപ്ലക്സിലും, മേരിഗിരി ഇടവക -മുളന്താനം കോംപ്ലക്സിലും, ടൂ വീലർ - ഗോൾഡൻ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം