ഷാഫി പറമ്പിൽ എംപിക്ക് നേരെയുള്ള പോലീസ് മർദനം: പ്രതിഷേധിച്ച് കോൺഗ്രസ്
1599007
Sunday, October 12, 2025 1:33 AM IST
ഇരിട്ടി: ഷാഫി പറമ്പിൽ എംപിക്കു നേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പി.എ. നസീർ, പി.കെ. ജനാർദ്ദനൻ, സാജു യോമസ്, തോമസ് വർഗീസ്, സി.കെ. ശശിധരൻ, കെ.വി. രാമചന്ദ്രൻ, റയീസ് കണിയറക്കൽ, ജിമ്മി അന്തിനാട്ട്, മിനി പ്രസാദ്, മിനി വിശ്വനാഥൻ, നിധിൻ നടുവനാട് തുടങ്ങിയവർ നേതൃത്വം നൽകി.
ഉളിക്കൽ: ഷാഫി പറമ്പിൽ എംപിക്ക് നേരേ നടന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ ടി. ജസ്റ്റിൻ, ജോസ് പൂമല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടോമി ജോസഫ്, കുര്യാക്കോസ് മണിപ്പാടത്ത്, ഇ.കെ. കുര്യൻ, കെ.കെ. ഷഫീഖ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുഹസിൻ കാതിയോട്, ദിലീപ് മാത്യു, ടി.പി. അഷ്റഫ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലിസമ്മ ബാബു, ഷെർലി അലക്സാണ്ടർ, മേഴ്സി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോജോ പാലാക്കുഴി, ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി.
മട്ടന്നൂർ: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽപ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ഭവൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്നു നടന്ന യോഗം കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ആർ. ഭാസ്കരൻ, എ.കെ. രാജേഷ്, ടി.വി. രവീന്ദ്രൻ, ഫർസീൻ മജീദ്, കെ.വി. ജയചന്ദ്രൻ, ഒ.കെ. പ്രസാദ്, ടി. സുജിന, ടി. ദിനേശൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൂത്തുപറമ്പ്: ഷാഫി പറമ്പിൽ എംപിയെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് ടൗണിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. കൂത്തുപറമ്പ് വില്ലേജ് ഓഫീസ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. സതീശൻ, രജീഷ് കോട്ടയൻ, സിദ്ധിഖ് പാറാൽ, എൻ. ബാലകൃഷ്ണൻ, വി.ബി. അഷറഫ്, യു.എൻ. സത്യചന്ദ്രൻ, കെ.കെ. ഗീത, നരോത്ത് രവീന്ദ്രൻ, മൊട്ടമ്മൽ അലി, രജിനേഷ് കൊക്കോത്ത് എന്നിവർ പ്രസംഗിച്ചു.