‘എന്റെ ബാപ്പുജി’ കിസ് മത്സരം നടത്തി
1599272
Monday, October 13, 2025 2:01 AM IST
ഉളിക്കൽ : നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് ഇരിക്കൂർ ഉപജില്ലയിലെ എൽപി സ്കൂളുകളെ പങ്കെടുപ്പിച്ച് "എന്റെ ബാപ്പുജി' ഗാന്ധി ക്വിസ് മത്സരം നടത്തി.
നെല്ലിക്കംപൊയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യഅധ്യാപിക സിസ്റ്റർ ലിറ്റിൽ ഫ്ലവർ പ്രസംഗിച്ചു.
അധ്യാപകൻ റോബിൻ ജോസഫ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ആറു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഗാന്ധിയുടെ ജീവിതം, സമരങ്ങൾ, ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ആയിരുന്നു മത്സരം.
വയത്തൂർ യുപി സ്കൂൾ ഉളിക്കൽ ഒന്നാം സ്ഥാനവും ശാരദ വിലാസം യുപി സ്കൂൾ പരിക്കളം രണ്ടാം സ്ഥാനവും ഊരത്തൂർ യുപി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അധ്യാപകരും പിടിഎ അംഗങ്ങളുംനേതൃത്വം വഹിച്ചു.