ശ്രീ​ക​ണ്ഠ​പു​രം: സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ 786 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ ജേ​താ​ക്ക​ളാ​യി. ആ​തി​ഥേ​യ​രാ​യ ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ് 747 പോ​യി​ന്‍റോ​ടെ റ​ണ്ണ​റ​പ്പ്. 683 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കാ​റ്റ​ഗ​റി ര​ണ്ടി​ൽ (യു​പി) 118 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യം ഒ​ന്നാം സ്ഥാ​ന​വും 117 പോ​യി​ന്‍റോ​ടെ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​മ​ന്ദി​റും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 107 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ (എ​ൽ​പി ) 66 പോ​യി​ന്‍റോ​ടെ മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 59 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​യും 58 പോ​യി​ന്‍റോ​ടെ പ​രി​യാ​രം ഉ​ർ​സു​ലൈ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

കാ​റ്റ​ഗ​റി മൂ​ന്നി​ൽ (ഹൈ​സ്കൂ​ൾ) 234 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ ഒ​ന്നാം സ്ഥാ​നം നേ​ടി. 228 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടും 213 പോ​യി​ന്‍റു​മാ​യി മ​ട്ട​ന്നൂ​ർ ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നും സ്ഥാ​നം നേ​ടി. കാ​റ്റ​ഗ​റി നാ​ലി​ൽ (ഹ​യ​ർ സെ​ക്ക​ൻ​ഡ​റി) 257 പോ​യി​ന്‍റു​മാ​യി മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ് മു​ന്നി​ൽ. 230 പോ​യി​ന്‍റു​മാ​യി ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ളും 227 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യ​വും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. 16 വേ​ദി​ക​ളി​ൽ മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ട്ര​ഷ​റ​ർ സി​സ്റ്റ​ർ അ​ർ​ച്ച​ന പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. സു​രേ​ഷ് പൊ​തു​വാ​ൾ, പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ബൈ​ർ, സ്കൂ​ൾ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി. ​റി​നി, മേ​രി​ഗി​രി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റെ​ജി സ്ക​റി​യ സി​എ​സ്ടി, മാ​നേ​ജ​ർ ബ്ര​ദ​ർ ജോ​ണി വെ​ട്ടം​ത​ട​ത്തി​ൽ സി​എ​സ്ടി, ഫാ. ​സി​നോ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ്, സ​ഹോ​ദ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ൾ

കാ​റ്റ​ഗ​റി ഒ​ന്ന്: ന​ക്ഷ​ത്ര സൂ​ര​ജ് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ക​ണ്ണൂ​ർ), മ​നു​ശ​ങ്ക​ർ ലോ​ഹി (ക​സ്തൂ​ർ​ബാ പ​ബ്ലി​ക് സ്കൂ​ൾ), കാ​റ്റ​ഗ​റി ര​ണ്ട്: സ​മൃ​ദ്ധി സിം​ഗ് (ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ണ്ണൂ​ർ), കാ​റ്റ​ഗ​റി മൂ​ന്ന്: ധ്രു​വ ദ​യാ​ന​ന്ദ് (ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ണ്ണൂ​ർ), ആ​ലാ​പ് വി​നോ​ദ​ൻ (അ​മൃ​ത വി​ദ്യാ​ല​യം ത​ല​ശേ​രി). കാ​റ്റ​ഗ​റി നാ​ല്: യു.​കെ. മു​ഹ​മ്മ​ദ് അം​ജ​ദ് (മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ), ഐ​ഷ ധ​ൻ​ഹ ( ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ൾ).