സിബിഎസ്ഇ കണ്ണൂർ ജില്ലാ കലോത്സവ വിജയികൾ
1599274
Monday, October 13, 2025 2:01 AM IST
ട്രിപ്പിൾ നേട്ടവുമായി മെർലിൻ സോജൻ
ശ്രീകണ്ഠപുരം: സിബിഎസ്ഇ കണ്ണൂർജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിനി മെർലിൻ സോജൻ. മോണോ ആക്ട്, ആങ്കറിംഗ് ഇംഗ്ലീഷ് പ്രസംഗം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.
തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാതലത്തിൽ മോണോആക്ടിൽ ഒന്നാംസ്ഥാനം നേടുന്നത്. കഴിഞ്ഞവർഷം സിബിഎസ്ഇ സംസ്ഥാനതല കലോത്സവത്തിൽ മോണോആക്ടിന് ഒന്നാം സ്ഥാനം നേടിയിരുന്നു. സിനിമതാരം കൂടിയാണ് മെർലിൻ സോജൻ. 2024 ജനുവരിയിൽ റിലീസ് ആയ 1098 എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തിട്ടുണ്ട്. ഷെരീഫ് ഈസ സംവിധാനം ചെയ്യുന്ന ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിശുദ്ധവാര എന്ന സിനിമയിലും വേഷമിടുന്നുണ്ട്. പുലിക്കുരുമ്പയിലെ മനാട്ട് സോജൻ- സിമോണി ദമ്പതികളുടെ മകളാണ്. സഹോദരൻ മിലൻ.