മണിക്കടവ് സെന്റ് തോമസ് ജേതാക്കൾ
1599509
Tuesday, October 14, 2025 1:49 AM IST
പൈസക്കരി: പൈസക്കരി ദേവമാതാ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ കായികമേളയിൽ മണിക്കടവ് സെന്റ്തോമസ് ഹയർ സെക്കൻഡറി സ്കൂൾ 267 പോയിന്റുമായി ചാമ്പ്യൻമാരായി. 199 പോയിന്റുള്ള ചെമ്പേരി നിർമല ഹയർസെക്കൻഡറി രണ്ടും 76 പോയിന്റുമായി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ആനീസ് നെട്ടനാനിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി, ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, ദേവമാതാ ഹൈസ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, ബിനു മണ്ഡപത്തിൽ, ജിജി ഐപ്പൻപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.